ഇഞ്ചി കിലോയ്ക്ക് 250രൂപയും ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപയുമാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില.മഴക്കെടുതിയും തക്കാളിത്തോട്ടങ്ങളിലെ കീടബാധയുമാണ് ഇത്തരത്തില്‍ വിലര്‍ദ്ധനവിന് കാരണമായി പറയുന്നത്. തക്കാളി കിലോയ്ക്ക് 110രൂപ ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപ, ഇഞ്ചി കിലോയ്ക്ക് 250 രൂപ 100 ഗ്രാം എടുക്കുമ്പോള്‍ 30രൂപ എന്നിങ്ങനെയാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില. തക്കാളി നൂറു പിന്നിട്ടിട്ട് ഏകദേശം ഒരു മാസത്തോളമായി. വിലകുതിച്ചുയര്‍ന്നതോടെ വാങ്ങുന്ന അളവുകുറയ്ക്കുകയാണ് ജനം ചെയ്യുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. തമിഴ്‌നാട്ടിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ ഉള്ളിയുടെ വരവ് 50ശതമാനത്തോളം കുറവുണ്ടായതാണ് ഉള്ളിവില ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. രണ്ടാഴ്ചമുമ്പ് 63 രൂപയായിരുന്ന വിലയാണ് 170ല്‍ എത്തിയത്. കൃഷിനാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്ക ദുരതിങ്ങള്‍ മൂലം കോളിഫഌര്‍, കേബേജ്, കുക്കുമ്പര്‍ എന്നിവയ്ക്കും വരുംനാളുകളില്‍ വില വര്‍ദ്ധിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്. അതേസമയം ചില മാധ്യമങ്ങള്‍ വന്‍തോതില്‍ വില പെരുപ്പിച്ച് കാണിക്കുന്നത് ചെറുകിട കച്ചവടക്കാര്‍ മുതലെടുക്കുന്നതിന് കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഇത്തരം വിലക്കയറ്റത്തെ മറികടക്കാന്‍ സ്വന്തമായി അടുക്കളത്തോട്ട പരിപാലനം നടത്തുകയാണ് മാര്‍ഗ്ഗമെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.