സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളുടെയും സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് മറ്റത്തൂര്‍കുന്ന് ബസ് സ്‌റ്റോപ്പില്‍ പുസ്തകക്കൂട് ഒരുക്കിയിട്ടുള്ളത്. വായനയുടെ ലഹരി സമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പുസ്തകക്കൂടില്‍ നിന്നും പുസ്തകം എടുത്ത് വായിക്കാനുള്ള സൗകര്യവും താല്പര്യമുള്ളവര്‍ക്ക് പുസ്തകക്കൂടില്‍ പുസ്തകങ്ങള്‍ നിറയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകക്കൂടിന്റെ ഉദ്ഘാടന പഞ്ചായത്ത് അംഗം കെ.എസ.് ബിജു നിര്‍വഹിച്ചു. ഇന്റര്‍നെറ്റിന്റെയും മറ്റു ലഹരികളുടെയും മായികലോകത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് പി.പി. ആന്റൂ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക വി.എ. ജയ, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ ഓര്‍ഡിനേറ്റര്‍ പി.ആര്‍. വിദ്യ, പിടിഎ വൈസ് പ്രസിഡന്റ് കെ.എസ്. ഹരി, സ്റ്റാഫ് പ്രതിനിധി എ. സവിത എന്നിവര്‍ പ്രസംഗിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകക്കൂട് ഒരുക്കി നന്തിപുലം ഗവ. യുപി സ്‌കൂള്‍
