കല്ലൂര്‍ സ്വദേശി 64 വയസുള്ള കൂന്തിലി ബാബു ആണ് ജീവനൊടുക്കിയത്. ഭാര്യ 58 വയസുള്ള ഗ്രേസി ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. രക്തത്തില്‍ മുങ്ങി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ഗ്രേസി, തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. നാട്ടുകാരാണ് ഗ്രേസിയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബാബു തൂങ്ങി മരിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പുതുക്കാട് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.