nctv news pudukkad

നന്തിക്കര ഗവ. സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു

nandikara school

 സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന സമാദരണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. അധ്യാപിക കെ. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നന്ദിനി സതീശന്‍, രാധാ വിശ്വംഭരന്‍, പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍, ഒഎസ്എ സെക്രട്ടറി സുനില്‍ കൈതവളപ്പില്‍, സീനിയര്‍ അധ്യാപിക ഇ.ആര്‍. തുഷാരിക എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലെ വിജയികളെയും എല്ലാ ക്ലാസ്സുകളിലെ മികച്ച വിജയം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *