nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് എംഎല്‍എയും ജില്ലാകളക്ടറും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു

mini civil station pkd

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അല്‍ജോ പുളിക്കന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.എ വിഭൂഷണന്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍ രാജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയഘോഷ്, സിപിഎം കൊടകര ഏരിയ സെക്രട്ടറി  പി.കെ. ശിവരാമന്‍, പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി പഞ്ചായത്തിന്റെ ഉള്‍പ്പെടെയുള്ള സ്ഥലം തരം മാറ്റുന്നതിനും വഴിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും. മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

Leave a Comment

Your email address will not be published. Required fields are marked *