nctv news pudukkad

nctv news logo
nctv news logo

മൂന്നുദിവസത്തോളം  കനത്തുപെയ്ത മഴയെ തുടര്‍ന്ന് മറ്റത്തൂരിലെ കോടാലി പാടശേഖരം വെള്ളത്തിനടിയിലായി

MATTATHUR FARMING

സമീപത്തെ വെള്ളിക്കുളം വലിയ തോട് കവിഞ്ഞൊഴുകിയതാണ് പാടശേഖരം മുങ്ങാന്‍ ഇടയാക്കിയത്. മഴ മൂലമുള്ള കൃഷിനാശം ഭയന്ന് ് മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖര സമിതികളും ഇക്കുറി വിരിപ്പ് കൃഷിയിറക്കാതെ മാറി നിന്നപ്പോള്‍ കോടാലി പാടശേഖരം ഉള്‍പ്പടെ ഏതാനും പാടങ്ങളില്‍ മാത്രമാണ് കൃഷി ചെയ്തിട്ടുള്ളത്. മഴ തുടങ്ങിയ ജൂണ്‍ ആദ്യം തന്നെ വിരിപ്പിനുള്ള കാര്‍ഷിിക പണികള്‍ ഇവര്‍ തുടങ്ങിയിരുന്നു. ജൂണ്‍ പകുതിയോടെ വിതയും പൂര്‍ത്തിയാക്കി. ഏതാനും കര്‍ഷകര്‍ ഞാറു നടുകയാണ് ചെയ്തത്. പാടശേഖരത്തിന്റെ പകുതിയോളം ഭാഗത്തെ കര്‍ഷകര്‍ മഴ സജീവമായതിനെ തുടര്‍ന്ന് മാത്രമാണ് വിത പൂര്‍ത്തിയാക്കിയത്. മഴയില്‍ വെള്ളം കയറിതയോതെ ബുധനാഴ്ച വൈകുന്നേരത്തോടെ പാടശേഖരം പൂര്‍ണമായും മുങ്ങി. വ്യാഴാഴ്ച ഉച്ചവരെ മഴ പെയ്യാതിരുന്നതിനാല്‍ പാടശേഖരത്ത് നിന്ന് വെള്ളം ഇറങ്ങി തുടങ്ങിട്ടുണ്ട്. മഴ ശക്തമായി തുടര്‍ന്നാല്‍ കൃഷി നാശം സംഭവിക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *