വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 7 മരങ്ങളും പഞ്ചായത്തിന്റെ അധീനതയിലുള്ള 2 മരങ്ങളുമടക്കം 9 മരങ്ങള്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദത്തോടെ അനധികൃതമായി മുറിച്ച് കടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി. 4 മരങ്ങള്‍ മുറിക്കാനുള്ള അനുമതി മാത്രം ഉണ്ടായിരിക്കെ 13 മരങ്ങള്‍ മുറിച്ച് മാറ്റിയതിതിന് പിന്നില്‍ ചില എല്‍ഡിഎഫ് അംഗങ്ങളുടെ ഒത്താശ ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടി പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍, ശിവരാമന്‍ പോതിയില്‍, ഷൈനി ബാബു, സൂരജ് കുണ്ടനി, കെ.വി. തോമാസ്, ലിനോ മൈക്കിള്‍, എം.സി. ഭഗവദ് സിംഗ്, ജോസഫ് കുപ്പാപ്പിള്ളി, ജോളി ജോസ്, പി.സി. പൗലോസ്, ജബാര്‍ വെള്ളിക്കുളങ്ങര, വിഷ്ണു കൊടുങ്ങ എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണ നടത്തി
