മുത്തുമല യുവ കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ മുപ്ലിയം പുതുകുളവും പാര്‍ക്കും വൃത്തിയാക്കി
പായലും കാടും കയറി ഉപയോഗശൂന്യമായി കിടന്നിരുന്ന പുതുകുളവും പാര്‍ക്കും യുവ കലാവേദി വായനശാല മുത്തുമലയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. വായനശാല പ്രസിഡന്റ് വി.ആര്‍. ബൈജു, സെക്രട്ടറി സുജിത് കെ. സുധാകരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. ആന്‍ഫിന്‍, ടി.ആര്‍. രജീഷ്, കെ.എസ്. ശിജിത് , ഗൗതം കൃഷ്ണ, കിഷോര്‍ ബാബു, ബാലവേദി പ്രവര്‍ത്തകരായ മയൂഗ് രമേശ്, സായ് കൃഷ്ണ, സേതു പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.