തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിവ് ഊര്‍ജ്ജിതമാക്കുക, ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം സി.യു. പ്രിയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ മേഖല ജോയിന്റ് സെക്രട്ടറി സി.ആര്‍. ദാസന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ആനുകൂല്യങ്ങളും പെന്‍ഷനും കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്നും ധര്‍ണയില്‍ ആവശ്യവുമുയര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, റോയ് കല്ലബി, പി.ആര്‍. കണ്ണന്‍, ടി.വി. ശിവരാമന്‍, കെ.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു. വിഷയത്തില്‍ സെക്രട്ടറിക്ക് നിവേദനം നല്‍കുകയും ചെയ്തു.