പുതുക്കാട് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 95 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളുമുണ്ട്. ഇതോടൊപ്പം, സ്കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനവും നടന്നു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം മായ രാമചന്ദ്രൻ, പ്രധാനാധ്യാപിക എൽ. ജെസീമ, പി.ടി.എ. പ്രസിഡൻ്റ് അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
തൃക്കൂർ ഗവ. എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു
