കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ചിത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് എച്ച്. ദാസ്, അസി. എഞ്ചിനീയര്‍ വി.പി. രോഹിത്ത് മേനോന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ സദാശിവന്‍, ടി.കെ. അസൈന്‍, മറ്റത്തൂര്‍ സി.എച്ച്.സി. സൂപ്രണ്ട് ഡോ. എം.വി. റോഷ്, പി.കെ. കൃഷ്ണന്‍കുട്ടി, സി.യു. പ്രിയന്‍ സി.യു, ബേബി കണ്ണപ്പാടത്തി, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ.സി. ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ആര്‍ദ്രം രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 38.5 ലക്ഷം രൂപ ചിലവഴിച്ചാണ് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷം രൂപ ചിലവഴിച്ച് ഒ.പി. ബ്ലോക്ക് നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി.