എല്‍ഡിഎഫ് മുന്നണി ധാരണ പ്രകാരമാണ് രാജി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കൊടകര ബിഡിഒ കെ.സി. ജിനേഷിന് എം.ആര്‍ രഞ്ജിത്ത് രാജി കത്ത് സമര്‍പ്പിച്ചു. സിപിഎം പ്രതിനിധിയാണ് മറ്റത്തൂര്‍ ഡിവിഷന്‍ അംഗമായ എം.ആര്‍ രഞ്ജിത്ത്. ഇനി സിപിഐയ്ക്കാണ് അടുത്ത പ്രസിഡന്റ് സ്ഥാനം. സിപിഐ പ്രതിനിധിയും ആമ്പല്ലൂര്‍ ഡിവിഷന്‍ അംഗവുമായ കെ.എം. ചന്ദ്രനെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത.