ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ് നിരീക്ഷണ ക്യാമറ നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ബ്യൂട്ടി സ്‌പോര്‍ട് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശൈലജ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ രാധ വിശ്വംഭരന്‍, ഷീന പ്രദീപ്, ഷീബ എന്നിവര്‍ സന്നിഹിതരായി.