തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 25,000 കിലോ വാട്ട് ശേഷിയുള്ള വൈദ്യുത ലൈനിലാണ് പൊട്ടിയത്. ഗേറ്റ് അടക്കുന്നതിനിടെ കടന്നുപോകാന്‍ ശ്രമിച്ച ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.37നായിരുന്നു അപകടം. നെടുമ്പാളില്‍ നിന്ന് ടാര്‍ മിക്‌സിംഗ് കൊണ്ടുവന്ന ലോറി ആണ് അപകടത്തില്‍പ്പെട്ടത്. ലോറി ഇടിച്ച് തകര്‍ന്ന ഗേറ്റ് വൈദ്യുതി ലൈനില്‍ തട്ടി കമ്പി പൊട്ടിവീഴുകയായിരുന്നു. വേണാട് എക്‌സ്പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അപകടം. വൈദ്യുതി കമ്പി പൊട്ടിവീണതോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി ഓടിമാറി. ഈ സമയത്ത് പൊട്ടിവീണ കമ്പിയില്‍ വൈദ്യുതി പ്രവാഹമുണ്ടായിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിയ െ്രെഡവറെ റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തിയാണ് പുറത്തിറക്കിയത്. ഗേറ്റ് അടക്കാന്‍ നേരത്ത് വേഗത്തില്‍ കടക്കാന്‍ ശ്രമിച്ച ലോറി തടയാന്‍ നോക്കിയിട്ടും നിര്‍ത്താതെ പോയതാണ് അപകടത്തിന് കാരണമെന്ന് ഗേറ്റ്മാന്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വേഗത കുറച്ച് കടത്തിവിട്ടു.കന്യാകുമാരി മംഗലാപുരം പരശുറാം എക്‌സ്പ്രസ് ചാലക്കുടിയിലും, തിരുവനന്തപുരം കോര്‍ബ എക്‌സ്പ്രസ് നെല്ലായിയിലും, തിരുവനന്തപുരം സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ്സ് ചാലക്കുടി ഡിവൈന്‍ നഗര്‍ സ്‌റ്റേഷനിലും പിടിച്ചു.റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി ലൈന്‍ തകരാറ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ട് മണിക്കൂറിന് ശേഷം ട്രെയിന്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കി.