മണലിപാലം മുതല്‍ തലോര്‍ ബൈപ്പാസ് വരെ ഇരുവശവുമാണ് ശുചീകരിച്ചത്. വലിച്ചെറിയല്‍ മുക്ത വാരത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. ദ്വിദിക എന്നിവര്‍ സന്നിഹിതരായി. റോഡരികില്‍ നിന്നും ശേഖരിച്ച അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.