nctv news pudukkad

ജി.ജി.എം 2026-ന് ഒരുക്കമായി; തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പന്തൽ കാൽനാട്ട് കർമ്മം നടന്നു

ഫിയാത്ത് മിഷന്‍ ഒരുക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ 2026ന് ഒരുക്കമായി പന്തല്‍ കാല്‍നാട്ടുകര്‍മ്മം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടത്തി. മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പും ഫിയാത്ത് മിഷന്‍ രക്ഷാധികാരികളില്‍ ഒരാളുമായ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരാണ് പന്തല്‍ കാല്‍നാട്ട്കര്‍മ്മം നിര്‍വഹിച്ചത്. ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡേവിസ് പട്ടത്ത്, കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളുടെ സംസ്ഥാന കോഓഡിനേറ്റര്‍ ഫാദര്‍ ജോ പാച്ചേരിയില്‍, ജെറുസലേം ധ്യാനകേന്ദ്രത്തിലെ വൈദികരായ ഫാദര്‍ ദേവസ്യ കാനാട്ട്, ഫാദര്‍ ജോസ് പയ്യപ്പിള്ളി, ഫിയാത്ത് മിഷന്‍ ഡയറക്ടര്‍ സീറ്റ്‌ലി ജോര്‍ജ്, ജിജിഎം കോഡിനേറ്റര്‍ പി.ഒ. സിജോ എന്നിവര്‍ സന്നിഹിതരായിരുന്നു. എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലായി ഫിയാത്ത് മിഷന്‍ വിജയകരമായി സംഘടിപ്പിച്ച 6 ജിജിഎം മിഷന്‍ സംഗമങ്ങള്‍ക്കുശേഷം നടക്കുന്ന 7 ാമത് ജിജിഎം ആണ് ഏപ്രില്‍ 13 മുതല്‍ 19 വരെ തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കുന്നത്. ഷംഷാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മിഷന്‍ മഹാസംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന അറുപതിലധികം മിഷന്‍ സ്റ്റാളുകള്‍ക്കു പുറമെ കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍, വിവിധ ഗാതറിംഗുകള്‍, പരിശീലന പരിപാടികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സാംസ്‌കാരിക പരിപാടികള്‍, മിഷന്‍ റിട്രീറ്റ് എന്നിങ്ങനെ വിവിധ പരിപാടികള്‍ നടക്കും. സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ്. വചനപ്രഘോഷകന്‍ ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും, സംഗീതജ്ഞന്‍ ഫാ. ബിനോജ് മുളവരിക്കലിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘രൈപസ് പാര്‍ട്ടി’ സംഗീത നിശയും ഇത്തവണത്തെ ജിജിഎമ്മില്‍ ഉണ്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *