ജി.ജി.എം 2026-ന് ഒരുക്കമായി; തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പന്തൽ കാൽനാട്ട് കർമ്മം നടന്നു
ഫിയാത്ത് മിഷന്‍ ഒരുക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ 2026ന് ഒരുക്കമായി പന്തല്‍ കാല്‍നാട്ടുകര്‍മ്മം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടത്തി. മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പും ഫിയാത്ത് മിഷന്‍ രക്ഷാധികാരികളില്‍ ഒരാളുമായ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരാണ് പന്തല്‍ കാല്‍നാട്ട്കര്‍മ്മം നിര്‍വഹിച്ചത്. ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡേവിസ് പട്ടത്ത്, കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളുടെ സംസ്ഥാന കോഓഡിനേറ്റര്‍ ഫാദര്‍ ജോ പാച്ചേരിയില്‍, ജെറുസലേം ധ്യാനകേന്ദ്രത്തിലെ വൈദികരായ ഫാദര്‍ ദേവസ്യ കാനാട്ട്, ഫാദര്‍ ജോസ് പയ്യപ്പിള്ളി, ഫിയാത്ത് മിഷന്‍ …
