പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. മണി അധ്യക്ഷത വഹിച്ചു. വിവിധ വില്ലേജ്, ഇറിഗേഷന്‍, പുഴയോര പുറമ്പോക്കുകളില്‍ വീട് വെച്ച് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങടക്കം എല്ലാവര്‍ക്കും പട്ടയം അനുവദിക്കണമെന്ന് കണ്‍വെന്‍ഷനില്‍ പ്രമേയം വഴി അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി, സി.പി.എം. കൊടകര ഏരിയ കമ്മിറ്റി അംഗം ഇ.കെ. അനൂപ്, പി.കെ.എസ്. ജില്ലാ കമ്മിറ്റി അംഗം അമ്പിളി സോമന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. സുബീഷ്, പി. സി. സുബ്രന്‍, എ.ആര്‍. ബാബു, പി.കെ. രാജന്‍, സിന്ധു പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറിയായി പി.കെ. കൃഷ്ണന്‍കുട്ടി, പ്രസിഡന്റായി പി.വി. മണി എന്നിവരെ തിരഞ്ഞെടുത്തു.