മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രാജന്‍ നെല്ലായി സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് നന്ദന്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടിക, ജില്ലാ പഞ്ചായത്ത് അംഗം ഇ.എ. ഓമന, പഞ്ചായത്ത് അംഗങ്ങളായ അമൃത സുനില്‍, മായ രാമചന്ദ്രന്‍, സൈമണ്‍ നമ്പാടന്‍, റെജി ജോര്‍ജ്, ലൈബ്രറേറിയന്‍ മനോജ് കുമാര്‍, സെക്രട്ടറി ബിജു എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡ് അംഗങ്ങള്‍ക്കും തൃക്കൂര്‍ പഞ്ചായത്ത് പരിധിയിലെ ജില്ല, ബ്ലോക്ക്, ഡിവിഷന്‍ അംഗങ്ങള്‍ക്കും തൃക്കൂര്‍ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി





