ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്ന് നൂര്‍ജഹാന്‍ നവാസ് ചൊവ്വാഴ്ച രാവിലെയാണ് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ്കുമാറിന് നൂര്‍ജഹാന്‍ നവാസ് രാജിക്കത്ത് സമര്‍പ്പിച്ചത്. മറ്റത്തൂരില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും പ്രസിഡന്‍ര്, വൈസ് പ്രസിഡന്‍ര് തെരഞ്ഞെടുപ്പിനു മുമ്പായി ഉണ്ടായ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടരാജിയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ സഹായത്തോടെ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞടുപ്പു നടന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി നിര്‍ദ്ദേശിച്ച സമാവായ ഫോര്‍മുലയുടെ ഭാഗമായാണ് നൂര്‍ജഹാന്‍ നവാസ് വൈസ് പ്രസിഡന്‍ര് സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച താന്‍ ബിജെപിയുടെ പിന്തുണയോടെ നേടിയ സ്ഥാനം രാജിവെക്കണമെന്ന കെ പി സി സി നിര്‍ദ്ദേശം മാനിച്ചാണ് രാജിയെന്ന് നൂര്‍ജഹാന്‍ നവാസ് പറഞ്ഞു.
പ്രസിഡന്‍ര് ടെസി ജോസ് പ്രസിഡന്റു സ്ഥാനം രാജിവെക്കണമെന്നും കെ.പി.സി .സി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്വതന്ത്രയായി മല്‍സരിച്ച് വിജയിച്ചതിനാല്‍ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ടെസി ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ എം. കുമാര്‍, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്‍ര് രഞ്ജിത് കൈപ്പിള്ളി, ലിന്റോ പള്ളിപ്പറമ്പന്‍ തുടങ്ങയവര്‍ക്കൊപ്പമാണ് നൂര്‍ജഹാന്‍ നവാസ് രാജിക്കത്ത് കൈമാറാനെത്തിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വൈസ് പ്രസിഡന്റിന്റെ രാജി.
ബിജെപി അംഗങ്ങളുടെ പിന്തുണയോടെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു





