nctv news pudukkad

ആലത്തൂർ എഎൽപി സ്കൂളിന് 75-ന്റെ തിളക്കം; വിപുലമായ ആഘോഷങ്ങളുമായി വാർഷികം

75-മത് വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ച് ആലത്തൂർ എഎൽപി സ്കൂൾ. അക്കാദമിക മികവിനൊപ്പം കലയും സാംസ്കാരികവും ഒത്തുചേർന്ന ആഘോഷങ്ങൾ വിദ്യാലയത്തിന് പുതിയ ഉണർവേകി. കെ.കെ രാമചന്ദ്രൻ എം.എൽ.എ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ മോഹൻ സിത്താര മുഖ്യാതിഥിയായി. സ്കൂളിൽ നിന്നും പടിയിറങ്ങുന്ന അധ്യാപിക എൻ.എസ് രശ്മിക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ഒപ്പം, ദേശീയ-സംസ്ഥാന തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർഥികളായ ശോഭു ആലത്തൂർ, കെ.ആർ ശശികുമാർ, ടി.ആർ കൃഷ്ണപ്രിയ, ശിവദാസൻ കോടിയത്ത്, സി.പി ജോർജ് എന്നിവരെ ആദരിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. രാജേഷ്, പ്രധാനാധ്യാപിക പി.എം ജിൻസ, മാനേജർ ടി. രമേഷ് കുമാർ, പിടിഎ പ്രസിഡന്റ് കെ.വി ജയരാജൻ, എംപിടിഎ പ്രസിഡന്റ് പ്രിൻസി പൗലോസ്, സ്കൂൾ ലീഡർ കെ.എൻ നവീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *