nctv news pudukkad

ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവ്: ബാറിനുള്ളിൽ വിൽപ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. മണ്ണുത്തിയിലെ ബാറിനുള്ളിൽ വിൽപ്പനയ്ക്കായി എത്തിച്ച 23.82 ഗ്രാം എംഡിഎംഎയുമായി ചാലിശ്ശേരി സ്വദേശി പ്രവീണിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2.5 ലക്ഷം രൂപ വിലവരും. തൃശ്ശൂർ ഐ.ബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ മുഹമ്മദ്‌ ഹാരീഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മണ്ണുത്തി മയ്യൂര ബാറിനുള്ളിൽ വെച്ചാണ് പ്രതിയെ തൃശ്ശൂർ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും ഐ.ബി.യും ചേർന്ന് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ റോയി, തൃശ്ശൂർ ഐ.ബി ഇൻസ്‌പെക്ടർ പ്രസാദ്, എക്‌സൈസ് ഇൻസ്‌പെക്ടർ സുദർശനകുമാർ, അസി. ഇൻസ്‌പെക്ടർമാരായ കണ്ണൻ, ഗോപൻ, ജബ്ബാർ, പ്രിവേന്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിക്കി ജോൺ, ജെറിൻ ജോ, വനിതാ സി.ഇ.ഒ അമിത, ഡ്രൈവർ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Comment

Your email address will not be published. Required fields are marked *