nctv news pudukkad

ഭാവിയിലേക്കൊരു കുതിപ്പ്; മുപ്ലിയം സ്കൂളിൽ ‘ടിങ്കർ ഫെസ്റ്റ് 2K26’ വിസ്മയമായി!

മുപ്ലിയം: ശാസ്ത്രസാങ്കേതിക രംഗത്ത് വിദ്യാർത്ഥികളുടെ കഴിവും ക്രിയാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുപ്ലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടിങ്കറിംഗ് ലാബിൽ ‘ടിങ്കർ ഫെസ്റ്റ് 2K26’ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നിവേദ്യ സജിൽ മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപിക മിനി അധ്യക്ഷത വഹിച്ചു. ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി അബ്ദുൽ സമദ്, റോബോട്ടിക്സ്, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിലെ സാങ്കേതിക സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. അധ്യാപകനായ അമൃത കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് അമൃത പ്രിയ, എസ്.ആർ.ജി കൺവീനർ മുംതാസ്, ടെൻസി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *