nctv news pudukkad

കെ.ആർ അശോകന്റെ ‘കാഴ്ചബംഗ്ലാവ്’ പ്രകാശനം ചെയ്തു

എഴുത്തുകാരൻ കെ.ആർ അശോകൻ രചിച്ച കഥാസമാഹാരമായ ‘കാഴ്ചബംഗ്ലാവ്’ പ്രകാശനം ചെയ്തു. സാഹിത്യകാരൻ അശോകൻ ചരുവിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. ഈ.ഡി ഡേവിസ് ആദ്യ പ്രതി ഏറ്റുവാങ്ങി. സാംസ്കാരിക പ്രവർത്തകനായ രാജൻ നെല്ലായി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. തിങ്കൾ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ​പി.ഡി നെൽസൺ, ​കെ.എസ് അർഷാദ്, ​എ രാജീവ്‌, ​ഇ.കെ അനൂപ്, ​കെ. സുധാകരൻ, സിദ്ധാർത്ഥൻ അയിനിക്കൽ, ​എ.യു ഉണ്ണികൃഷ്ണൻ, ഗ്രന്ഥകർത്താവ് കെ.ആർ അശോകൻ എന്നിവർ പ്രസംഗിച്ചു. പുസ്തക പ്രകാശനത്തിന് ശേഷം കെ. ആർ അശോകൻ തന്നെ രചന നിർവ്വഹിച്ച ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ഗാനസന്ധ്യ’ നടന്നു

Leave a Comment

Your email address will not be published. Required fields are marked *