കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അറുപതിലധികം കാട്ടാനകള്‍ തോട്ടത്തില്‍ തമ്പടിക്കുകയും റബ്ബര്‍ മരങ്ങള്‍ ഉപയോഗ ശൂന്യമാക്കുംവിധം നശിപ്പിക്കുകയും ചെയ്തത് വഴി തോട്ടം പൂര്‍ണമായും നശിക്കുമെന്ന സാഹചര്യം ഉണ്ടാകുമെന്നു യോഗം വിലയിരുത്തി ഇത് വഴി ആയിരത്തിലധികം തൊഴിലാളികളുടെ ജീവനോപാധി നഷ്ടമാകുമെന്നും യോഗം വിലയിരുത്തി. കേരള പ്ലാന്റെഷന്‍ ഡയറക്ടറേറ്റിനും നല്‍കുന്നതിനും മറ്റത്തൂര്‍ വരന്തരപ്പിള്ളി പഞ്ചായത്ത് തലത്തില്‍ കാട്ടാന ശല്യത്തിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനമെടുത്തു. യോഗത്തില്‍ പഞ്ചായത്ത് അംഗം ഷീല ശിവരാമന്‍, സിഐടിയു യൂണിയനെ പ്രതിനിധീകരിച്ചു പി.എസ്. സത്യന്‍, എ.ഐ.ടി.യു.സി. യൂണിയനെ പ്രധിനിധീകരിച്ചു കെ.കെ. രവി, ഐ. എന്‍ ടി യു സി യൂണിയനെ പ്രതിനിധീകരിച്ചു ആന്റണി കുറ്റുക്കാരന്‍, ടി.യു.സി.ഐ. യൂണിയനെ പ്രതിനിധീകരിച്ചു കെ.എം ഹൈദര്‍, ബി.എം.എസ്. യൂണിയനെ പ്രതിനിധീകരിച്ചു പി.ഡി. ശ്യാംനാഥ്, വിവിധ ട്രേഡ് യൂണിയന്‍ ഡിവിഷന്‍ കണ്‍വീനര്‍മാരും മാനേജ്‌മെന്റ്‌റിനെ പ്രതിനിധീകരിച്ചു സീനിയര്‍ മാനേജര്‍ ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.