nctv news pudukkad

nctv news logo
nctv news logo

സിപിഎം കൊടകര ഏരിയ സെക്രട്ടറിയായി പി.കെ. ശിവരാമനെ തിരഞ്ഞെടുത്തു

cpm kodakara area secretary-nctv news-nctv live-nctv pudukad

കൊടകര ഏരിയയിലെ വിവിധ മേഖലയില്‍ താമസിക്കുന്നവര്‍ നേരിടുന്ന വന്യജീവി അക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് സിപിഎം കൊടകര ഏരിയ സമ്മേളനം പ്രമേയം വഴി ബന്ധപ്പെട്ടവരോടവശ്യപ്പെട്ടു. ആമ്പല്ലൂരിലെ അളഗപ്പ ടെക്‌സ്‌റ്റെയില്‍സ് ഉടനെ തുറന്നു പ്രവര്‍ത്തിക്കണമെന്നും ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളെ ജലസമ്പുഷ്ടമാക്കാന്‍ ഉതകുന്ന ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ഉടനെ പൂര്‍ത്തീകരിക്കണം, ദേശീയ പാതയിലെ സിഗ്‌നലുകള്‍, സര്‍വീസ് റോഡുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമവും ഉപയോഗയോഗ്യവുമാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, പി.കെ. ഡെവിസ്, കെ.കെ. രാമചന്ദ്രന്‍, പി.സി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *