21, 22 തീയതികളില്‍ മരോട്ടിച്ചാലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍, പി.കെ. ഷാജന്‍, പി.കെ. ചന്ദ്രശേഖരന്‍, കെ.വി. നഫീസ എന്നിവര്‍ പങ്കെടുക്കും. എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ലോക്കല്‍, ഏരിയ കമ്മിറ്റി മെമ്പര്‍മാരടക്കം 149 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 23ന് വൈകിട്ട് ചെറുകുന്നില്‍ നിന്ന് ബഹുജന മാര്‍ച്ചും, റെഡ് വളന്റിയര്‍ മാര്‍ച്ചും എന്നിവ ആരംഭിച്ച് വെട്ടുകാട് സെന്ററില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കലാകാരന്മാര്‍ അണിനിരക്കുന്ന കലാന്ധ്യയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എന്‍. ദിവാകരന്‍, കെ.വി. സജു, പി.ജി. ഷാജി, കെ.വി. ജനാര്‍ദ്ദനന്‍, എന്‍.എന്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു.