വേള്‍ഡ് എനര്‍ജി കണ്‍സര്‍വേഷന്‍ ഡേയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു ഉദ്ഘാടനം ചെയ്തു. എച്ച്ഒഡി ഇന്‍ ചാര്‍ജ് കെ.ജെ. ജെല്‍സന്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്‌പെക്ടര്‍ കെ.എല്‍. ആന്റണി സോളാര്‍ എനര്‍ജിയെക്കുറിച്ച് ക്ലാസ് നയിച്ചു. ഇസാഫ് ബാങ്ക് പ്രതിനിധി ഷൈനി ജോസ്, ടി. ലിന്റോഷ് ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി നിയോണ്‍ എന്നിവര്‍ പ്രസംഗിച്ചു.