ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് വൈസ് പ്രസിഡന്റ് എ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.ഒ. പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ ദേവസ്സി മൊയലനെ ചടങ്ങില്‍ ആദരിച്ചു. കെ.എച്ച് ഗോപികയെ അനുമോദിക്കുകയും ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജോജു ജോസഫ്, എകെസിഡിഎ ജില്ലാ പ്രസിഡന്റ് സുരേഷ് വാര്യര്‍, ജനറല്‍ സെക്രട്ടറി രാജേഷ്, ട്രഷറര്‍ ഗ്രിഗറി ഫ്രാന്‍സിസ്, ഗായത്രി ഷണ്‍മുഖന്‍, ജീജ കുട്ടന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.