കോടാലി ദേശം ആല്‍ത്തറ സെറ്റ് ട്രഷറര്‍ ഗിരീഷ് കുമാര്‍ മാട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. നിതിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് വി. പ്രേം പ്രസംഗിച്ചു. ജനുവരി 10നാണ് തൃക്കാര്‍ത്തിക മഹോത്സവം. തൃക്കാര്‍ത്തിക ദിനത്തില്‍ കോടാലി ദേശം ആല്‍ത്തറ സെറ്റില്‍ വിവിധ കലാരൂപങ്ങളായ റെഡ് തെയ്യം, ദഫ്മുട്ട്, സൂഫി ഡാന്‍സ്, അറബിക് നൃത്തം, മാലാഖ നൃത്തം, ഗരുഡ നൃത്തം, ചൈനീസ് തെയ്യം, തെയ്യാട്ടം, നാഗനൃത്തം, കാളി നൃത്തം, നാഗവേഷം, പോപ്പര്‍ ഗണ്‍, ഈഗിള്‍ ഡാന്‍സ്, വെസ്സലോവ്‌സ്‌കി ഡാന്‍സ് എന്നിവ ഉണ്ടാകും
മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍ ശ്രീദുര്‍ഗാ സ്വയം ഭൂ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് കോടാലി ദേശം ആല്‍ത്തറ സെറ്റ് ആഘോഷ കമ്മിറ്റി ഓഫീസ് ആരംഭിച്ചു
