പച്ചക്കറി മാര്‍ക്കറ്റില്‍ വിലക്കയറ്റത്തില്‍ മുന്‍നിരയില്‍ കുതിക്കുകയാണ് ചെറിയ ഉള്ളിയും ഇഞ്ചിയും തക്കാളിയും
ഇഞ്ചി കിലോയ്ക്ക് 250രൂപയും ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപയുമാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില.മഴക്കെടുതിയും തക്കാളിത്തോട്ടങ്ങളിലെ കീടബാധയുമാണ് ഇത്തരത്തില്‍ വിലര്‍ദ്ധനവിന് കാരണമായി പറയുന്നത്. തക്കാളി കിലോയ്ക്ക് 110രൂപ ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപ, ഇഞ്ചി കിലോയ്ക്ക് 250 രൂപ 100 ഗ്രാം എടുക്കുമ്പോള്‍ 30രൂപ എന്നിങ്ങനെയാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില. തക്കാളി നൂറു പിന്നിട്ടിട്ട് ഏകദേശം ഒരു മാസത്തോളമായി. വിലകുതിച്ചുയര്‍ന്നതോടെ വാങ്ങുന്ന അളവുകുറയ്ക്കുകയാണ് ജനം ചെയ്യുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉള്ളി …