പുതുക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപം വീടിന് മുകളിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണു.കാരേപറമ്പില്‍ ബ്രെഡിയുടെ വീടിനു മുകളിലാണ് മണ്ണും മരവും ഇടിഞ്ഞ് വീണത്.വീട് ഭാഗീകമായി തകർന്നു.ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആളപായമില്ല. വീടിന് പുറകിലെ കുന്നിൻമുകളിൽ നിന്നാണ് മണ്ണും മരവും പാറക്കല്ലുകളും വീടിന് മുകളിലേക്ക് വീണത്. തൊട്ടടുത്ത വീടുകളിലേക്കും കുന്നിടിഞ്ഞ് വീഴുമെന്ന ആശങ്കയിലാണ് വീട്ടുകാർ
പുതുക്കാട് വീടിന് മുകളിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണു
