പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യമാകുന്നു
അരനൂറ്റാണ്ടായി മണ്ഡലത്തിന്റെ പ്രധാന ആവശ്യമായിരുന്നു തോട്ടുമുഖം പദ്ധതി. വരന്തരപ്പിള്ളി, അളഗപ്പനഗര്‍, തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ കാര്‍ഷിക ജലസമൃദ്ധി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിനും കാര്‍ഷീകോത്പാദനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. 18 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 5 പഞ്ചായത്തുകളിലെ പതിനായിരകണക്കിനു വരുന്ന സാധാരണക്കാരുടെ കാലങ്ങളായുള്ള ജീവിതാവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൃക്കൂര്‍, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ക്കാണ് പദ്ധതി ഉപകാരപ്രദമാകുക. കൊടകര മണ്ഡലത്തിന്റെ …