നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2024 ഹൈദരാബാദ് തെലുങ്കാനയില്‍ നടന്ന നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിപ്പില്‍ 4 x 100 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയും വനിത സഹകരണ സംഘം മെമ്പറും കൂടിയായ കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ തൃക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സന്ദീപ് കണിയത്തിന്റെ നേതൃത്ത്വത്തില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, ജിഷ ഡേവീസ്, വിനോജ് ആറ്റുപുറം, ഷാജു തൃശ്ശൂക്കാരന്‍, ജോണ്‍സന്‍ അവിട്ടത്തൂക്കാരന്‍, സജി പനോക്കാരന്‍, ഷമീറ, എന്നിവര്‍ പങ്കെടുത്തു.
കല്ലൂര്‍ സ്വദേശി ബിജിത വേണുവിനെ ആദരിച്ചു
