സംസ്ഥാനത്തെ സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്, വ്യാഴാഴ്ച സ്വർണ വില 80 രൂപ ഇടിഞ്ഞ് 45,520 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,690 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഈ ആഴ്ചയിൽ തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തുടർച്ചയായി സ്വർണ വില ഇടിയുകയാണ്. മൂന്ന് ദിവസത്തിനിടെ 640 രൂപ കുറഞ്ഞതോടെ രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി ഡിസംബർ 13 ന് ശേഷം – രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലയാണിത്
സ്വര്‍ണ വില വീണ്ടും താഴേക്ക്; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില ഇന്ന്
