തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, മേഴ്‌സി സ്‌ക്കറിയ, കെ കെ സലീഷ്, ഷീബ നിഗേഷ്, ഹനിത ഷാജു, വ്യവസായ വകുപ്പ് വികസന ഓഫീസര്‍ സെബി, കനറാ ബാങ്ക് തൃക്കൂര്‍ ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംരഭകര്‍ക്ക് ലോണ്‍ സാങ്ഷന്‍ ലെറ്റര്‍, ലൈസന്‍സ്, അനുമോദനപത്രം എന്നിവ വിതരണം ചെയ്തു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ സംരഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്ബ്‌സിഡി മേള സംഘടിപ്പിച്ചു
