nctv news pudukkad

കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി

nctv news- pudukad news

കാട്ടൂര്‍ എസ്എന്‍ഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആനയുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാന്‍മാര്‍ തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരുക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *