കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രനില ഗിരീശന്‍, സി.എ. റെക്‌സ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഒ.വി. വീനിത എന്നിവര്‍ പ്രസംഗിച്ചു. കിലയിലെ ഉദ്യോഗസ്ഥരായ റെനില്‍, സില്ല എന്നിവരുടെ നേതൃത്വത്തിലാണ് കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മൂന്നുദിവസത്തെ തൊഴില്‍ പരിശീലനം നടക്കുന്നത്.
കൊടകര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി
