വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് മുന്‍പില്‍ നീതികരിക്കാനാവാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ സംസ്ഥാന വ്യപകമായി നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ധര്‍ണ്ണ പുതുക്കാട് നിയോജകമണ്ഡലത്തിലെ അളഗപ്പനഗര്‍ വൈദ്യുതി ഓഫീസിനു മുന്‍പില്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ പിടിപ്പുകേട് മൂലം വന്ന നഷ്ടം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നത് സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ കൂട്ടിയ നികുതി ഭാരത്തിന് മുകളിലുള്ളതും താങ്ങാനാവാത്തതുമാണെന്നും ടാജറ്റ് കൂട്ടിച്ചേര്‍ത്തു. പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ധര്‍ണയില്‍ അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, കെ. ഗോപാലകൃഷ്ണന്‍, …