സമാപന ദിവസം ഉദ്ധവോപദേശം, കല്‍ക്കി അവതാരം, മാര്‍ക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം, സുകൃതലബ്ദി എന്നിവ പാരയാണം ചെയ്തു. ഉച്ചയോടെ സമര്‍പ്പണവും ആചാര്യദക്ഷിണയും നടത്തി. വെള്ളനേഴി ഹരികൃഷ്ണനായിരുന്നു യജ്ഞാചാര്യന്‍. കറുത്തേടം കൃഷ്ണന്‍ നമ്പൂതിരി, അന്തീനാട് വിഷ്ണു എന്നിവര്‍ സഹാചാര്യന്മാരായിരുന്നു. സമാപന ചടങ്ങില്‍ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ എംടെക് ബിരുദം വിദ്യാര്‍ഥിയും ആമ്പല്ലൂര്‍ കുറുപ്പളത്തു വീട്ടില്‍ ഹരികൃഷ്ണന്റെയും സിനിയുടെയും മകന്‍ അനന്തകൃഷ്ണനെ ആദരിച്ചു.
ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു
