ഒഴിവ് ദിവസങ്ങളില്‍ ധാരാളം വിനോദസഞ്ചാരികള്‍ അടക്കം എത്തുന്ന ചിമ്മിനി ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉണങ്ങിയ വന്‍മരങ്ങള്‍ അപകട ഭീഷണിയായി നില്‍ക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ഒരു കൊമ്പ് ഒടിഞ്ഞ് വീണിരുന്നു. യാത്രക്കാര്‍ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. ഇത്രയ്ക്കും അപകട ഭീഷണിയായിട്ട് നില്‍ക്കുന്ന മരം മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വലിയൊരു അപകടം സംഭവിക്കാതിരിക്കാന്‍ എത്രയും പെട്ടെന്ന് മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ ജില്ലാ കളക്ടര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കി.
എച്ചിപ്പാറ ചിമ്മിനി ഡാം റോഡിലെ വലിയ ഉണങ്ങിയ മരങ്ങള്‍ അപകട ഭീഷണിയാകുന്നു
