നെന്മണിക്കര പാഴായി കരുവാന്‍ വീട്ടില്‍ കെ.കെ. ജഗദീശ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കെ എസ് ആര്‍ ടി സി തൃശൂര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍, തിരുവനന്തപുരത്തുള്ള മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ ഉപഭോക്തൃ കോടതി വിധിയായത്. ജഗദീശ് തൃശൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുവാനാണ് കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റെടുത്തത്. രാത്രി 8.30ന് പുറപ്പെടുന്ന ബസ്സ് രാവിലെ 5.40നാണ് ബാംഗ്‌ളൂരില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ വാഹനം ബാംഗ്ലൂരില്‍ എത്തിയതാകട്ടെ കാലത്ത് 10.30നും. ഹര്‍ജിക്കാരന് 11.25ന് ബാംഗ്ലൂരില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്കും, തുടര്‍ന്ന് ശ്രീനഗറിലേക്കും ഫ്‌ലൈറ്റില്‍ പോകേണ്ടതുണ്ടായിരുന്നു. ബസ് വൈകിയെത്തിയ സാഹചര്യത്തില്‍ പ്രസ്തുത യാത്ര മുടങ്ങുകയായിരുന്നു. തുടര്‍ന്ന് വേറെ ഫ്‌ലൈറ്റ് ടിക്കറ്റെടുത്താണ് ജഗദീശ് യാത്ര ചെയ്തത്.
നിവൃത്തിയില്ലാതെ നഷ്ടപരിഹാരത്തിനു വേണ്ടി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആര്‍. റാം മോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാരന് നഷ്ടപരിഹാരമായി 5,000 രൂപയും ചിലവിലേക്ക് 2,500 രൂപയും നല്‍കുവാന്‍ വിധി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി
