nctv news pudukkad

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് മുന്‍പില്‍ നീതികരിക്കാനാവാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

congress pkd

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ സംസ്ഥാന വ്യപകമായി നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ധര്‍ണ്ണ പുതുക്കാട് നിയോജകമണ്ഡലത്തിലെ അളഗപ്പനഗര്‍ വൈദ്യുതി ഓഫീസിനു മുന്‍പില്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ പിടിപ്പുകേട് മൂലം വന്ന നഷ്ടം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നത് സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ കൂട്ടിയ നികുതി ഭാരത്തിന് മുകളിലുള്ളതും താങ്ങാനാവാത്തതുമാണെന്നും ടാജറ്റ് കൂട്ടിച്ചേര്‍ത്തു. പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ധര്‍ണയില്‍ അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, കെ എല്‍ ജോസ്, ആന്റണി കുറ്റുക്കാരന്‍, സി.വി. ഷംസുദ്ധീന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, പോള്‍സണ്‍ തെക്കുംപീടിക ,ജിമ്മി മഞ്ഞളി, ഔസേഫ് വൈക്കാടന്‍, കെ. ശ്രീകുമാര്‍, ഔസേഫ് ചെരടായി, എം.ഡി. ജോര്‍ജ്ജ്, ബെന്നി തൊണ്ടുങ്കല്‍, കെ. രാധാകൃഷ്ണന്‍, സന്തോഷ് ഐത്താടന്‍, റെജി ജോര്‍ജ്ജ് എടപ്പിള്ളി, ലിന്റോ പള്ളിപ്പുറം, ശാലിനി ജോയ്, റീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ആമ്പല്ലൂരില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് വൈദ്യുതി ഓഫീസിനു മുന്‍പില്‍ പൊലീസ് തടഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *