nctv news pudukkad

നവകേരള സദസ്സിന്റെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു 

alagappa navakerala sadasu

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, തഹസില്‍ദാര്‍ സ്മിജിഷ്, പുതുക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സൂരജ്്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്‍സണ്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശേഖരന്‍, പി.എസ്. പ്രീജു, വി.കെ. വിനീഷ്, ഷൈലജ നാരായണന്‍, അശ്വതി പ്രവീണ്‍, സജ്‌ന ഷിബു, വില്ലേജ് ഓഫീസര്‍ പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ജിനേഷ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഉമേഷ്, വെറ്റിനറി ഡോക്ടര്‍ ഡീന, കൃഷി ഓഫീസര്‍ റോഷ്ണി, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ സുധ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ, ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി.കെ. സുബ്രമണ്യന്‍, വട്ടണാത്ര സഹകരണ ബാങ്ക് പ്രസിഡണ്ട് സി.കെ. ആനന്ദകുമാരന്‍, സി പി എം ലോക്കല്‍ സെക്രട്ടറിമാരായ സോജന്‍ ജോസഫ്, പി.കെ. വിനോദ്, സിപിഐ ലോക്കല്‍ സെക്രട്ടറിമാരായ വി.കെ. അനീഷ്, കെ.ആര്‍. അനൂപ്, സോളിസേവ്യര്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് സംഘാടക സമിതി ചെയര്‍മാനായും പഞ്ചായത്ത് സെക്രട്ടറി പി.ബി സുഭാഷ് കണ്‍വീനറായും 501 അംഗ കമ്മിറ്റി രൂപീകരിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *