nctv news pudukkad

ബീഡി നൽകിയില്ല; അന്യസംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

ബീഡി ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വൈരാഗ്യത്താല്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവര്‍പുരയ്ക്കല്‍ വീട്ടില്‍ രാജപ്പന്‍ ആണ് അറസ്റ്റിലായത്.

ബീഹാര്‍ സ്വദേശിയായ വികാസ് കുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്‍വശത്ത് വെച്ചായിരുന്നു സംഭവം. കൈപ്പമംഗലം പൊലീസ് സ്‌റ്റേഷന്‍ എസ്.ഐ രഞ്ജിത്ത്, എസ്‌ഐ അവിനാഷ് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *