വൈദ്യുതിചാര്‍ജ്ജ് വര്‍ധനവിനെതിരെ യുവമോര്‍ച്ച ആമ്പല്ലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിവീഷ് സുധാകരന്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രാഹുല്‍ പുളിഞ്ചോട്, കെ.പി. കൃഷ്ണപ്രസാദ്, വിദ്യാധരന്‍ കോപ്പാട്ടില്‍, ബാബു കാളക്കല്ല്, മനോജ് കൊല്ലേരി, ഗിരീഷ് കളരിക്കല്‍ , ജിതേഷ് വാരിത്തൊടി, സുബ്രഹ്മണ്യന്‍ കുന്നിശ്ശേരി, വി.പി. വിജയന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.