കൊടകര ഗവ. നാഷ്ണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഗനാബോ റേഡിയോ 2.23 പ്രക്ഷേപണം തുടങ്ങി. റേഡിയോ ജോക്കി മത്സരത്തിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് ഗനാബോ റേഡിയോ ജോക്കികള്‍. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രത്യേക ശബ്ദസംവിധാനമുപയോഗിച്ചാണ് പ്രക്ഷേപണം നടത്തുന്നത്. ലഹരി, സോഷ്യല്‍ മീഡിയ അഡിക്ഷന്‍ എന്നിവക്കെതിരെയുള്ള ബോധവല്‍ക്കരണവും റേഡിയോ വഴി നല്‍കുന്നുണ്ട്. പ്രധാനാധ്യാപിക ടി. ഷീല, അധ്യാപകരായ ജോബിന്‍ എം. തോമസ്, പി.യു. സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.