ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരത്തിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പശാല നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ടെസി ഫ്രാന്‍സിസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പി.എ. ടെസി, വി.കെ. മുകുന്ദന്‍, സതി സുധീര്‍, വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ശില്‍പശാലയില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നടത്തി. റിട്ടയേര്‍ഡ് അസി. ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ അജിത്കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി.