നവകേരള സദസ്സിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം കല്ലൂര്‍ പാലയ്ക്കപറമ്പില്‍ നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം കപില്‍രാജ് അധ്യക്ഷനായിരുന്നു. കെ.ജെ. ഷാബു, പഞ്ചായത്തംഗങ്ങളായ കെ.കെ. സലീഷ്, മായ രാമചന്ദ്രന്‍, കെ.എച്ച്. ഹനിത എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.എസ്. റോസല്‍രാജ് സംഘാടക സമിതി ചെയര്‍മാനും എം.കെ. ദിനേഷ് കണ്‍വീനറുമായി 501 അംഗ സംഘാടകസമിതിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ചടങ്ങില്‍ നിന്നും കോണ്‍ഗ്രസും യുഡിഎഫ് ഭരണസമിതി അംഗങ്ങളും വിട്ടുനിന്നു.