സന്തോഷ് ട്രോഫി കേരള ടീം കോച്ചും പ്ലേയറുമായ സോളി സേവ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍, വാര്‍ഡ് അംഗം ജോസി ജോണി, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മഞ്ഞളി, പള്ളി ട്രസ്റ്റി ഗബ്രിയേല്‍ ഐനിക്കല്‍, വര്‍ഗീസ് മഞ്ഞളി, ഡോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോങ്ങ് ജംപ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.